മഹൽ അസോസിയേഷൻ ഓഫ് തൃശൂർ ബഹ്റൈൻ സൗജന്യമെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


മഹൽ അസോസിയേഷൻ ഓഫ് തൃശൂർ ബഹ്റൈന്റെ ആഭിമുഖ്യത്തിൽ അൽ ഹിലാൽ ആശുപത്രിയുമായി സഹകരിച്ച് സൗജന്യമെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വിവിധ പരിശോധനകൾ, സൗജന്യ കൺസൽട്ടേഷൻ എന്നിവ നൽകിയ ക്യാമ്പിൽ 150ഓളം പേരാണ് പങ്കെടുത്തത്. കാർഡിയോളജിസ്റ്റ് ഡോ അബ്ദുൽ ഖാദർ ആരോഗ്യബോധവത്കരണ ക്ലാസും ഇതോടനുബന്ധിച്ച് നടത്തി. 

മാറ്റ് ബഹ്റൈൻ പ്രസിഡണ്ട് ഗഫൂർ കൈപ്പമംഗലം, ജനറൽ സെക്രട്ടറി അലി കേച്ചേരി, ക്യാമ്പ് ജോയിന്റ് കൺവീനർ സലീം, അഷ്റഫ് ഇരിഞ്ഞാലകുട തുടങ്ങിയവരും പങ്കെടുത്തു. ക്യാമ്പ് കൺവീനർ ആരിഫ് പോർക്കുളം നന്ദി രേഖപ്പെടുത്തി. 

article-image

jgjhgj

You might also like

  • Lulu Exchange
  • Straight Forward

Most Viewed