എസ്കെഎസ്എസ്എഫ് 2024−26 വർഷത്തേക്കുള്ള ഭാരവാഹികളെ തെര‍ഞ്ഞെടുത്തു


സമസ്ത ബഹ്റൈന്റെ പോഷകസംഘടനയായ എസ്കെഎസ്എസ്എഫ് 2024−26 വർഷത്തേക്കുള്ള ഭാരവാഹികളെ തെര‍ഞ്ഞെടുത്തു. ഇസ്മയിൽ വേളം അദ്ധ്യക്ഷത വഹിച്ച തെരഞ്ഞെടുപ്പ് യോഗം സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ് എം അബ്ദുൽ വാഹിദ് ഉദ്ഘാടനം ചെയ്തു. സജീർ പന്തക്കൽ വാർഷിക പ്രവർത്തന റിപ്പോർട്ടും, അബ്ദുൽ മജീദ് ചോലക്കോട് വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.

സമസ്ത ബഹ്റൈൻ വർക്കിങ്ങ് പ്രസിഡണ്ട് വി കെ കുഞ്ഞിമുഹമ്മദ് ഹാജി പ്രിസൈഡിങ്ങ് ഓഫീസറായിരുന്നു. അലി ഫൈസിയെ പ്രസിഡണ്ടായും, നവാസ് കുണ്ടറയെ ജനറൽ സെക്രട്ടറിയായും, ഉമൈർ വടകരയെ ട്രഷററായും, പി ബി മുഹമദ് കരുവൻതിരുത്തിയെ ഓർഗനൈസിങ്ങ് സെക്രട്ടറിയായും യോഗം തെര‍ഞ്ഞെടുത്തു. ഇതോടൊപ്പം അബ്ദുൽ മജീദ് ചോലക്കോട്, സജീർ പന്തക്കൽ, നിഷാൻ ബാഖവി, മുഹമ്മദ് മാസ്റ്റർ എന്നിവരെ വൈസ് പ്രസിഡണ്ടുമാരായും, അഹമദ് മുനീർ, റാഷിദ് കക്കട്ട്, ഷാജഹാൻ കടലായി, അസ്ലം ജിദ്ദാലി എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും പുതിയ കമ്മിറ്റിയിൽ നിയമിച്ചു. 

article-image

dsfgdsg

You might also like

Most Viewed