മുൻ ബഹ്റൈൻ പ്രവാസി നാട്ടിൽ നിര്യാതയായി


ബഹ്റൈനിൽ ദീർഘകാലം പ്രവാസിയായിരുന്ന തിരുവനന്തപുരം സ്വദേശി ഡോ. മേരി വറുഗീസ് നാട്ടിൽ നിര്യാതയായി. 91 വയസായിരുന്നു. സൽമാനിയ ഹോസ്‌പിറ്റലിൽ പീഡിയാട്രീഷ്യനായി വർഷങ്ങളോളം ജോലി ചെയ്‌തിരുന്നു. ബഹ്റൈനിലെ മാർത്തോമ്മാ ഇടവകയുടെ സ്ഥാപക അംഗമായ അവർ ഇടവകയിലെ നിരവധി സംഘടനകളിലും പ്രാർഥനയിലും സജീവവുമായിരുന്നു. 1994 ലാണ് പ്രവാസം മതിയാക്കി അവർ ജന്മനാട്ടിലേക്ക് പോയത്. ഭർത്താവ്: പരേതനായ എം.പി. വറുഗീസ് മക്കൾ: ഡോ. ഫിലിപ്പ് വറുഗീസ്, ടെസ്സു മാമ്മൻ

article-image

fsdfsdsdfs

You might also like

  • Straight Forward

Most Viewed