ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് യൂത്ത് ഫെസ്റ്റ് മാർച്ച് 8ന്

“സാമൂഹിക നന്മക്ക് സമർപ്പിത യുവത്വം”എന്ന ആപ്ത വാക്യവുമായി പ്രവർത്തിക്കുന്ന ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് എല്ലാ വർഷവും നടത്തി വരാറുള്ള യൂത്ത് ഫെസ്റ്റ് മാർച്ച് എട്ടാം തിയതി ഇന്ത്യൻ ക്ലബ്ബിൽ വെച്ച് സംഘടിപ്പിക്കും. വൈകിട്ട് 6 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ പ്രശസ്ത ഗായകൻ സജീർ കൊപ്പത്തിന്റെ നേതൃത്വത്തിലുള്ള സംഗീത നിശയും അരങ്ങേറുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ദീപശിഖ പ്രയാണത്തിന് സ്വീകരണം, ഷുഹൈബ് പ്രവാസി മിത്ര പുരസ്കാര സമർപ്പണം. സാംസ്കാരിക സദസ് എന്നിവയും പരിപാടിയുടെ ഭാഗമായി നടക്കും. കോൺഗ്രസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന, ദേശീയ നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും. വിവിധ കലാപരിപാടികളും അരങ്ങേറും. യൂത്ത് ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച ഷോർട്ട് ഫിലിം , മൊബൈൽ ഫോട്ടോഗ്രാഫി, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മത്സരം, തുടങ്ങിയവയിൽ വിജയിച്ചവർക്കുള്ള പുരസ്കാരങ്ങൾ നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു. ഐവൈസിസി
പ്രസിഡന്റ് ഫാസിൽ വട്ടോളി, യൂത്ത് ഫെസ്റ്റ് ചെയർമാൻ വിൻസു കൂത്തപ്പള്ളി, ട്രഷറർ നിധീഷ് ചന്ദ്രൻ, ജോയിന്റ് സെക്രട്ടറി ഷിബിൻ തോമസ്, മീഡിയ കൺവീനർ ബേസിൽ നെല്ലിമറ്റം, യൂത്ത് ഫെസ്റ്റ് ഫിനാൻസ് കൺവീനർ മുഹമ്മദ് ജസീൽ, മാഗസിൻ എഡിറ്റർ ജിതിൻ പരിയാരം, പ്രോഗ്രാം കമ്മറ്റി കൺവീനർ ഹരി ഭാസ്കർ, റിസപ്ഷൻ കമ്മറ്റി കൺവീനർ ഷംഷാദ് കക്കൂർ, ചാരിറ്റി വിംഗ് കൺവീനർ അനസ് റഹീം എന്നിവർ പങ്കെടുത്തു.
fdxgdfg