ബഹ്റൈൻ പ്രതിഭ സബ് കമ്മിറ്റികളുടെ 2023 − 25 കാലത്തെ പ്രവർത്തനം ഗായത്രി വർഷ ഉദ്ഘാടനം ചെയ്തു

ബഹ്റൈൻ പ്രതിഭയുടെ പതിമൂന്ന് സബ് കമ്മിറ്റികളുടെ 2023 − 25 കാലത്തെ പ്രവർത്തനം സിനിമ സാംസ്ക്കാരിക പ്രവർത്തക ഗായത്രി വർഷ ഉദ്ഘാടനം ചെയ്തു. മാനവികത കെട്ട് പോകുന്ന കാലത്ത് വിശ്വസംസ്ക്കാരം ആർജ്ജിച്ച പ്രവാസികൾക്ക് നമ്മുടെ നാടിന്റെ മതേതര മൂല്യം കാത്ത് സൂക്ഷിക്കാൻ വലിയ പങ്കുണ്ടെന്ന് ഗായത്രി വർഷ ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.
ചടങ്ങിൽ പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് ബിനു മണ്ണിൽ അദ്ധ്യക്ഷനായിരുന്നു. പുരോഗമന കലാസാഹിത്യ സംഘം മാധ്യമ വിഭാഗം ‘സംസ്ഥാന സമിതി അംഗം മധു മോഹൻ, പ്രതിഭ മുഖ്യരക്ഷാധികാരി പി. ശ്രീജിത്ത്, പ്രതിഭ വൈസ് പ്രസിഡണ്ട് നിഷ സതീശ് എന്നിവർ പരിപാടിക്ക് ആശംസ നേർന്നു. തുടർന്ന് വിവിധ മേഖലകൾ അവതരിപ്പിച്ച കലാപരിപാടികൾ അരങ്ങേറി. ചടങ്ങിൽ പ്രതിഭ സാന്ത്വനം ഫണ്ടിലേക്ക് പ്രതിഭ സൽമാബാദ് മേഖല സമാഹരിച്ച തുകയും, പ്രതിഭ കേന്ദ്ര കമ്മിറ്റി അംഗവും സൽമാബാദ് മേഖല സെക്രട്ടറി ഗിരീഷ് മോഹന്റെ മകന്റെ പിറന്നാൾ ചെലവിന്റെ തുകയും പ്രതിഭ ട്രഷറർ രജ്ഞിത് കുന്നന്താനത്തിന് കൈമാറി.
േുിംു