പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ചാപ്റ്റർ ഹ്രസ്വ ചലച്ചിത്ര മത്സരം സംഘടിപ്പിക്കുന്നു


പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ചാപ്റ്റർ ‘എക്സ്പാറ്റ് ലെൻസ്’ എന്ന ഹ്രസ്വ ചലച്ചിത്ര മത്സരം സംഘടിപ്പിക്കുന്നു. ബഹ്‌റൈൻ പ്രവാസി ജീവിതത്തിലെ ഉയർച്ചകളും താഴ്ചകളും എന്ന പ്രമേയത്തെ ആധാരമാക്കിയായിരിക്കണം സ്ക്രിപ്റ്റ് രചന. അഞ്ചു മിനിറ്റ് ദൈർഘ്യമുള്ള പൂർണമായും ബഹ്റൈനിൽ ചിത്രീകരിച്ച ഷോർട് ഫിലിമുകൾക്കാണ് ഇതിൽ പങ്കെടുക്കാൻ അവസരം. ഇംഗ്ലീഷ് സബ് ടൈറ്റിലോടുകൂടി ഏത് ഭാഷയിലുള്ള എൻട്രികളും മത്സരത്തിൽ സ്വീകരിക്കുന്നതാണ്. 

മാർച്ച് 20ന് മുമ്പ് എൻട്രികൾ സമർപ്പിക്കണമെന്നും അധികൃതർ അറിയിച്ചു. ആകർഷകമായ സമ്മാനങ്ങൾക്ക് പുറമേ മികച്ച ചിത്രം ഏപ്രിലിൽ നടക്കുന്ന പി.എൽ.സി വാർഷികത്തിൽ പ്രദർശിപ്പിക്കുകയും ചെയ്യുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 6668533/ 33052258 നമ്പറുകളിലോ pravasilegalcelbahrain@gmail.com ഇ−മെയിലിലോ ബന്ധപ്പെടാം.

article-image

afdf

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed