യൂത്ത് ഇന്ത്യ ബഹ്‌റൈന്‍ ഡോക്യുമെന്ററി പ്രദര്‍ശനം ചർച്ച സദസ്സും സംഘടിപ്പിച്ചു


യൂത്ത് ഇന്ത്യ ബഹ്റൈൻ 'പുതിയ ഇന്ത്യ' എന്ന തലക്കെട്ടിൽ ഡോക്യുമെന്ററി പ്രദർശനവും ചർച്ച സദസ്സും സംഘടിപ്പിച്ചു. പ്രഭാഷകനും സാമൂഹിക പ്രവർത്തകനുമായ അംജദ് അലി മുഖ്യ പ്രഭാഷണം നടത്തി. 'റാം കേ നാം' എന്ന ഡോക്യുമെൻ്ററി പ്രദർശനവും ഇതോടൊപ്പം നടന്നു. യൂത്ത് ഇന്ത്യ ഓഫീസിൽ നടന്ന പരിപാടിയിൽ യൂത്ത് ഇന്ത്യ പ്രസിഡൻ്് അജ്‌മൽ ഷറഫുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് യൂനുസ് സലീം ആമുഖവും, ജനറൽ സെക്രട്ടറി ജുനൈദ് സമാപനവും നിർവഹിച്ചു. ജൈസൽ കായണ്ണ, സിറാജ് കിഴുപ്പുള്ളികര, ഇജാസ്, അൻസാർ, നൂർ, ഷൗക്കത്ത് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

article-image

cbfbvc

You might also like

  • Straight Forward

Most Viewed