ഐ.സി.എഫ്. പ്രകാശതീരം'24: സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു


ഐ.സി.എഫ് ബഹ്റൈൻ റമദാൻ മുന്നൊരുക്കങ്ങളുടെ ഭാഗമായി മാർച്ച് 7, 8 തിയ്യതികളിലായി മുഹറഖ് സയാനി ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന പേരോട് അബ്‌ദുറഹ്‌മാൻ സഖാഫിയുടെ ദ്വിദിന ഖുർആൻ പ്രഭാഷണമായ പ്രകാശതീരം പരിപാടിയുടെ സ്വാഗത സംഘം ഓഫീസ് ഐ.സി.എഫ്. നാഷനൽ പ്രസിഡൻ്റ് കെ. സി സൈനുദ്ധീൻ സഖാഫി ഉദ്ഘാടനം ചെയ്തു.

സ്വാഗത സംഘം ചെയർമാൻ അബൂബക്കർ ലത്വീഫിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ഷാനവാസ് മദനി, വി.പി.കെ. അബൂബക്കർ ഹാജി, അബ്ദുൾ ഹകീം സഖാഫി കിനാലൂർ, ഷിഹാബുദ്ധീൻ സിദ്ദീഖി, മുസ്‌തഫ ഹാജി കണ്ണപുരം, അബ്ദുസമദ് കാക്കടവ്, സുൽഫിക്കർ അലി, ഫൈസൽ ചെറുവണ്ണൂർ, മുഹമ്മദ് കോമത്ത് സംബന്ധിച്ചു. ഷമീർ പന്നൂർ സ്വാഗതവും നിസാർ എടപ്പാൾ നന്ദിയും രേഖപ്പെടുത്തി.

article-image

dfsdfsdfsdfsdfs

You might also like

  • Straight Forward

Most Viewed