മുഖാമുഖം പരിപാടി സംഘടിപ്പിച്ചു


ബഹ്റൈൻ പ്രതിഭ കായിക വേദിയും റിഫ മേഖല കമ്മിറ്റിയും ചേർന്ന് സംഘടിപ്പിച്ച മുഖാമുഖത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബ്ബ് അക്കാദമി ഡയറക്ടർ രാജാ റിസ്വാൻ മുഖ്യാതിഥിയായി പങ്കെടുത്തു.  ബഹ്റൈനിലെ ഗ്രൊ അക്കാദമിയുമായി സഹകരിച്ചാണ് ഈ പരിപാടി സംഘടിപ്പിച്ചത്. രാജാ റിസ്വാനുള്ള പ്രതിഭയുടെ  സ്നേഹോപഹാരം പ്രതിഭ മുൻ ജനറൽ സെക്രട്ടറി പ്രദീപ് പത്തേരി കൈമാറി. 

ചടങ്ങിൽ പ്രതിഭ പ്രസിഡണ്ട് ബിനു മണ്ണിൽ, മേഖല കമ്മിറ്റി സെക്രട്ടറി എം.വി. മഹേഷ്, പ്രസിഡണ്ട് ഷിജു പിണറായി, സെൻട്രൽ കായിക വിഭാഗം കൺവീനർ ഷിജു, വനിത വിഭാഗം സെക്രട്ടറി റീഗ പ്രദീപ് എന്നിവരും പങ്കെടുത്തു. 

article-image

dfgdg

You might also like

  • NEC

Most Viewed