ഒഐസിസി എറണാകുളം ജില്ലാ കമ്മിറ്റി തൊഴിലാളികളോടൊപ്പം റിപ്പബ്ലിക് ദിനം ആഘോഷിച്ചു


ഒഐസിസി എറണാകുളം ജില്ലാ കമ്മിറ്റി തൊഴിലാളികളോടൊപ്പം റിപ്പബ്ലിക് ദിനം ആഘോഷിച്ചു. സഹലയിൽ ഉള്ള റാബിയ ഓട്ടോ പാർട്സിലെ തൊഴിലാളികളോടൊപ്പമായിരുന്നു ആഘോഷങ്ങൾ നടന്നത്. ദേശിയ ഗാനത്തോടെ ആരംഭിച്ച പരിപാടിയിൽ ശേഷം ജില്ലാ ജനറൽ സെക്രട്ടറി അൻസൽ കൊച്ചൂടി സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡൻറ് ജലീൽ മുല്ലപ്പിള്ളി അധ്യക്ഷ പ്രസംഗം നടത്തി. അവിധാൻ സുനിൽ ദേശിയ പ്രതിജ്ഞയും, കിഫാ സൈഫിൽ  ഭരണഘടനയുടെ പ്രീ ആമ്പിളും വായിച്ചു.  

ഒഐസിസി ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ഒഐസിസി നാഷണൽ കമ്മിറ്റി വർക്കിങ് പ്രസിഡന്റ് ബോബി പാറയിൽ, ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, നാട്ടിൽ നിന്നും എത്തിച്ചേർന്ന പഞ്ചായത്ത്‌ അംഗം ബിന്ദു പി. എന്നിവർ റിപ്പബ്ലിക് ദിന ആശംസ നേർന്നു സംസാരിച്ചു.  ദേശഭക്തി ഗാനങ്ങളും പരിപാടിയിൽ ആലപിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സജു കുറ്റിനിക്കാട്ട് നന്ദി പറഞ്ഞു. 

article-image

aesresr

You might also like

  • Lulu Exchange
  • Straight Forward

Most Viewed