ബഹ്‌റൈൻ ദേശീയദിനാഘോഷത്തിന്റെ ഭാഗമായി റിഫ സൂക്കിൽ പരേഡ് നടന്നു


ബഹ്‌റൈൻ ദേശീയദിനാഘോഷത്തിന്റെയും ഹമദ് രാജാവിന്റെ സിംഹാസന പ്രവേശനത്തിന്റെ വാർഷികത്തിന്റെയും ഭാഗമായി ആഭ്യന്തര മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ റിഫ സൂക്കിൽ പരേഡ് നടന്നു. ചടങ്ങിൽ സതേൺ ഗവർണർ ശൈഖ് ഖലീഫ ബിൻ അലി ബിൻ ഖലീഫ ആൽ ഖലീഫ പങ്കെടുത്തു. ആഭ്യന്തര മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ റിഫ സൂക്കിൽ നടന്ന പരേഡ്പ്രതിനിധി കൗൺസിൽ അംഗങ്ങൾ, ഡെപ്യൂട്ടി ദക്ഷിണ ഗവർണർ ബ്രിഗേഡിയർ ഹമദ് അൽ ഖയാത് എന്നിവരും വിശിഷ്ട വ്യക്തികളും ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.

രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നേതൃത്വത്തിലുള്ള രാജ്യത്തോടുള്ള കൂറ് പ്രതിഫലിപ്പിക്കുന്നതാണ് പരേഡെന്ന് ഗവർണർ ചൂണ്ടിക്കാട്ടി. പൗരന്മാരുടെ സുരക്ഷ ഉറപ്പിക്കുന്നതിനുള്ള ആഭ്യന്തരമന്ത്രി ജനറൽ ശൈഖ് റാഷിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെയും മന്ത്രാലയത്തിന്റെയും നിർദേശങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിലുള്ള സർക്കാറിനെയും അദ്ദേഹം അഭിനന്ദിച്ചു.

article-image

ോേ്ിേിേ്

You might also like

  • Straight Forward

Most Viewed