ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിനി തമന്ന മനേഷ് കുമാർ മുടി കാൻസർ രോഗികൾക്ക് ദാനം ചെയ്തു

ഇന്ത്യൻ സ്‌കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ തമന്ന മനേഷ് കുമാർ തന്റെ 29 സെന്റീമീറ്റർ നീളമുള്ള മുടി ബഹ്‌റൈനിലെ കാൻസർ രോഗികൾക്ക് ദാനം ചെയ്തു. കോട്ടയം സ്വദേശിയായ മനേഷ് കുമാറിന്റെയും തുഷാരയുടെയും മകളായ തമന്ന അദ്‌ലിയയിലെ ബഹ്‌റൈൻ കാൻസർ സൊസൈറ്റിയിലെത്തിയാണ് മുടി ഔദ്യോഗികമായി കൈമാറിയത്. സഹോദരി തമേഷ യു.കെ.ജി വിദ്യാർത്ഥിനിയാണ്.
കീമോതെറാപ്പിക്ക് വിധേയരായ വ്യക്തികൾക്ക് വിഗ്ഗുകൾ നിർമ്മിക്കാൻ ഈ മുടി ഉപയോഗിക്കും.
െിമനെമന