അൽ മന്നാഇ കമ്യൂണിറ്റീസ് അവേർനെസ് സെന്റർ‘കുടുംബം −ഖുർആനിലും സുന്നത്തിലും’ വിഷയത്തെ അധികരിച്ച് പ്രഭാഷണം സംഘടിപ്പിക്കുന്നു


അൽ മന്നാഇ കമ്യൂണിറ്റീസ് അവേർനെസ് സെന്റർ മലയാള വിഭാഗം സംഘടിപ്പിച്ചുവരുന്ന വിജ്ഞാന സദസ്സുകളുടെ ഭാഗമായി  വെള്ളിയാഴ്ച ഏഴു മണിക്ക് ‘കുടുംബം −ഖുർആനിലും സുന്നത്തിലും’ വിഷയത്തെ അധികരിച്ചുള്ള പ്രഭാഷണം ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രമുഖ പണ്ഡിതനും സൗദി മതകാര്യവകുപ്പ് ദമ്മാം ജാലിയാത്ത് മലയാള വിഭാഗം മേധാവിയുമായ അബ്ദുൽ ജബ്ബാർ അബ്ദുല്ല അൽ മദീനി നയിക്കും.

പരിപാടിയിൽ സ്ത്രീകൾക്ക് പ്രത്യേക ഇരിപ്പിടവും വാഹനങ്ങൾ പാർക്ക് ചെയ്യാൻ വിശാലമായ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 3940 9709, 3987 5579  എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

article-image

േെി്ി

You might also like

Most Viewed