ലിബറലിസവും ഉദാര ലൈംഗിക ചിന്തകളും മനുഷ്യരെ സർവനാശത്തിലേക്കാണ് കൊണ്ടെത്തിക്കുകയെന്ന് വി.ടി അബ്ദുല്ലക്കോയ തങ്ങൾ

ലിബറലിസവും ഉദാര ലൈംഗിക ചിന്തകളും മനുഷ്യരെ സർവനാശത്തിലേക്കാണ് കൊണ്ടെത്തിക്കുകയെന്ന് പ്രമുഖ പ്രഭാഷകനും പണ്ഡിതനുമായ വി.ടി. അബ്ദുല്ലക്കോയ തങ്ങൾ വ്യക്തമാക്കി. ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽ “കാലിക ചിന്തകൾ” എന്ന വിഷയമവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫ്രന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് സഈദ് റമദാൻ നദ്‌വി അധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി അബ്ബാസ് മലയിൽ സ്വാഗതമാശംസിച്ചു.
വൈസ് പ്രസിഡന്റ് സുബൈർ എം.എം സമാപനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ജമാൽ നദ്‌വി, യൂത്ത് ഇന്ത്യ പ്രസിഡന്റ് അനീസ് വി.കെ, എക്സിക്യൂട്ടീവ് അംഗം അജ്‌മൽ ഷറഫുദ്ധീൻ എന്നിവരും സന്നിഹിതരായിരുന്നു, ഏരിയ പ്രസിഡന്റ് ഫാറൂഖ് വി.പി, വനിതാ വിഭാഗം പ്രസിഡന്റ് സാജിദ സലീം, റഷീദ സുബൈർ, ജാസിർ പി.പി, മുനീർ എം.എം, അബ്ദുല്ലത്തീഫ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
sdfds