സീറോ മലബാർ സൊസെറ്റിയുടെ പുതിയ ഭരണസമിതിയുടെ സ്ഥാനാരോഹണവും ഓണമഹോത്സവം 2023ന്റെ സമാപനവും നവംബർ 25ന്

ബഹ്റൈനിലെ പ്രമുഖ പ്രവാസി സാമൂഹിക സംഘടനയായ സീറോ മലബാർ സൊസെറ്റിയുടെ പുതിയ ഭരണസമിതിയുടെ സ്ഥാനാരോഹണവും ഓണമഹോത്സവം 2023ന്റെ സമാപനവും നവംബർ 25ന് ശനിയാഴ്ച്ച വൈകീട്ട് അദ്ലിയയിലെ ബാംഗ് സങ്ങ് തായ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. ബഹ്റൈൻ പാർലിമെന്റംഗം ഡോ ഹസൻ ഈദ് ബുക്കമാസ് മുഖ്യാതിഥിയാകുന്ന ചടങ്ങിൽ ഐസിആർഎഫ് ചെയർമാൻ ഡോ ബാബു രാമചന്ദ്രൻ വിശിഷ്ടാതിഥിയാകും. ഓണമഹോത്സവത്തിന്റെ ഭാഗമായി നടത്തിയ മത്സരങ്ങളിലെ വിജയികൾക് ചടങ്ങിൽ വെച്ച് സമ്മാനങ്ങൾ വിതരണം ചെയ്യും. മൂന്ന് മാസമാണ് ഈ മത്സരപരിപാടികൾ നീണ്ട് നിന്നത്.
അറന്നൂറോളം സജീവ അംഗങ്ങളാണ് സിംസിനുള്ളത്. ഇത് സംബന്ധിച്ച് വിളിച്ച് ചേർത്ത വാർത്തസമ്മേളനത്തിൽ സിംസ് പ്രസിഡണ്ട് ഷാജൻ സെബാസ്റ്റ്യൻ, വൈസ് പ്രസിഡണ്ട് ജീവൻ ചാക്കോ, ട്രഷറർ ജസ്റ്റിൻ ഡേവിസ്, എന്റെർടെയിൻമെന്റ് സെക്രട്ടറി ടി ടി ജെയ്മി, ഐടി സെക്രട്ടറി രതീഷ് സെബാസ്റ്റ്യൻ, കോർ കമ്മിറ്റി ചെയർമാൻ പോൾ ഉരുവത്ത്, ഓണമഹോത്സവം ജനറൽ കൺവീനർ ജിമ്മി ജോസഫ് എന്നിവർ പങ്കെടുത്തു.
jhhjg