ഖാദിസിയ ബഹ്റൈൻ കമ്മിറ്റി രൂപവത്കരിച്ചു

മനാമ: കോഴിക്കോട് ജില്ലയിലെ ഫറൂഖിൽ മത - ഭൗതിക വിദ്യഭ്യാസ രംഗത്ത് മൂന്ന് പതിറ്റാണ്ട് കാലമായി പ്രവർത്തിക്കുന്ന ഖാദിസിയയുടെ സേവന പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനായി ഖാദിസിയ ബഹ്റൈൻ കമ്മിറ്റിക്ക് രൂപം നൽകി. ഭാരവാഹികളായി അബ്ദുറസാഖ് ഹാജി ഇടിയങ്ങര. ( പ്രസിഡണ്ട് ), സുലൈമാൻ ഹാജി, സി. കെ.അഹമദ്, മുഹമ്മദ് കുട്ടി കൂളിമാട്, ഇസ്മയിൽ ഹാജി മത്തത്ത്, അശ്റഫ് ഹാജി കോട്ടപ്പള്ളി (വൈസ് പ്രസിഡണ്ട്മാർ), ഫൈസൽ ചെറുവണ്ണൂർ ( ജനറൽ സിക്രട്ടറി ), ശമീർ പന്നൂർ, ബഷീർ ചേലേമ്പ്ര, ഹനീഫ. മുല്ലപ്പള്ളി, ഹാഷിം പള്ളിക്കണ്ടി, ഉസ്മാൻ സുലൈമാൻ ( ജോ: സിക്രട്ടറി), അബൂബക്കർ സഖാഫി ഗഫൂൾ (ഫിനാൻസ് സിക്രട്ടറി) എന്നിവരെ തിരെഞ്ഞെടുത്തു.
മനാമ സുന്നി സെന്ററിൽ നടന്ന പ്രവർത്തക സംഗമത്തിൽ ഐ.സി.എഫ്. നാഷനൽ പ്രസിഡണ്ട് കെ.സി.സൈനുദ്ധീൻ സഖാഫി കമ്മിറ്റി പ്രഖ്യാപനം നടത്തി.
ഖാദിസിയ സിക്രട്ടറി സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി ഉദ്ഘാടനം ചെയ്തു. അഫ്സൽ മാസ്റ്റർ കൊളാരി, എം.സി. അബ്ദുൾ കരീം ഹാജി,, സുബൈർ സഖാഫി കോട്ടയം, വി. എച്ച്. അലി ദാരിമി., ഹാഫിസ് സുഫ്യാൻ സഖാഫി, ഷാജഹാൻ സഖാഫി എറണാകുളം, അബൂബക്കർ ലത്വീഫി, വി.പി. കെ. അബൂബക്കർ ഹാജി എന്നിവർ സംബന്ധിച്ചു. ശമീർ പന്നൂർ സ്വാഗതവും ഷംസുദ്ദീൻ പൂക്കയിൽ നന്ദിയും പറഞ്ഞു.
ASDDSADSADSADS