മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

മനാമ: ബഹ്റൈനിലെ സെയിൽസ് മേഖലയിൽ ജോലി ചെയ്യുന്നവരുടെ കൂട്ടായ്മയായ ബഹ്റൈൻ മലയാളി സെയിൽസ് ടീം അൽ ഹിലാൽ മെഡിക്കൽ സെൻ്റർ മനാമയും ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഐസിആർഎഫ് ചെയർമാൻ ഡോ ബാബു രാമചന്ദ്രൻ ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ ഇരുന്നൂറ്റി അമ്പതോളം പേർ പങ്കെടുത്തു.
ബി എം എസ് ടി പ്രസിഡൻ്റ് സനിൽ കാണിപ്പയ്യൂരിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ദിലീപ് സ്വാഗതവും ട്രഷറർ ആരിഫ് പോർക്കുളം നന്ദിയും രേഖപ്പെടുത്തി. അഡ്വൈസറി ചെയർമാൻ സിജു കുമാർ,ഡോ ചൗധരി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
DSDFDFSDFSDFS