കനേഡിയൻ സാമൂഹിക ക്ഷേമകാര്യമന്ത്രിയെ ബഹ്റൈൻ വിദേശകാര്യമന്ത്രി സ്വീകരിച്ചു


ബഹ്റൈൻ സന്ദർശനത്തിനെത്തിയ കനേഡിയൻ സാമൂഹിക ക്ഷേമകാര്യ മന്ത്രി അഹ്മദ് ഹുസൈനെ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി സ്വീകരിച്ചു.   ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധവും വിവിധ മേഖലകളിലെ സഹകരണവും മെച്ചപ്പെട്ട നിലയിലാണെന്ന് ഇരുവരും വിലയിരുത്തി. സഹകരണം ശക്തിപ്പെടുത്താനുള്ള വിവിധ മാർഗങ്ങൾ ആരായുകയും ചെയ്തു.

ഗസ്സയിലെ വെടിനിർത്തൽ സാധ്യമാക്കുന്നതിനും അവിടത്തെ സാധാരണക്കാർക്ക് മാനുഷിക സഹായമെത്തിക്കാനുമുള്ള മാർഗങ്ങൾ ആരായുകയും ചെയ്തു. കൂടിക്കാഴ്ചയിൽ വിദേശകാര്യ മന്ത്രാലയത്തിലെ അമേരിക്കൻ കാര്യ വിഭാഗം തലവൻ ശൈഖ് അബ്ദുല്ല ബിൻ അലി ആൽ ഖലീഫ കൂടിക്കാഴ്ചയിൽ സന്നിഹിതനായിരുന്നു.

article-image

്പ്

You might also like

  • Straight Forward

Most Viewed