സിഎച്ച് സ്മാരക അവാർഡ് എംസി വടകരയ്ക്ക്


മുൻ കേരള മുഖ്യ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന സി എച്ച് മുഹമ്മദ് കോയയുടെ സ്മരണാർത്ഥം കെഎംസിസി ബഹ്റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റി നൽകി വരുന്ന വിദ്യാഭ്യാസ സാംസ് കാരിക നവോഥാന നായകർക്കുള്ള ഈ വർഷത്തെ അവാർഡ് സി എച്ചിന്റെ ജീവചരിത്രം എഴുതിയ പ്രമുഖ എഴുത്തുകാരനും ഗ്രന്ഥകാരനുമായ എംസി ഇബ്രാഹിമിന് (വടകര). കെഎംസിസി ബഹ്റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റി മനാമ കെഎംസിസി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സി എച്ച് അനുസ്മരണ സമ്മേളനത്തിൽ കെഎംസിസി ബഹ്റൈൻ സീനിയർ വൈസ് പ്രസിഡന്റ് കുട്ടൂസ മുണ്ടേരി അവാർഡ് ജേതാവിനെ പ്രഖ്യാപിച്ചു. 

25000 രൂപയും പ്രശസ്തി പത്രവുമാണ് അവാർഡ് ജേതാവിന് സമ്മാനിക്കുക. സുബൈർ ഹുദവിയാണ് കഴിഞ്ഞ വർഷത്തെ വിദ്യാഭ്യാസ പുരസ്കാര ജേതാവ്.

article-image

sts

You might also like

  • Straight Forward

Most Viewed