പ്രഥമ ഗൾഫ് കോ−ഓപ്പറേഷൻ കൗൺസിൽ ബോഡിബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ ബഹ്റൈന് ചരിത്ര വിജയം


പ്രഥമ ഗൾഫ് കോ−ഓപ്പറേഷൻ കൗൺസിൽ ബോഡിബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ ബഹ്റൈൻ ജേതാക്കൾ. 12 സ്വർണവും 7 വെള്ളിയും 10 വെങ്കലവുമടക്കം 29 മെഡലുകൾ നേടിയാണ് ബഹ്റൈൻ ചരിത്രവിജയം നേടിയത്. യൂണിവേഴ്സിറ്റി ഓഫ് ബഹ്റൈൻ ഷെയ്ഖ് അബ്ദുൽ അസീസ് ബിൻ മുഹമ്മദ് അൽ ഖലീഫ ഹാളിലാണ് മത്സരം നടന്നത്. സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട് (എസ്സിവൈഎസ്) ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്പോർട്സ് അതോറിറ്റി ചെയർമാനും ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ രക്ഷാധികാരത്തിലാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്.

ബഹ്റൈൻ, സൗദി അറേബ്യ, യുഎഇ, കുവൈറ്റ്, ഒമാൻ, യെമൻ എന്നിവിടങ്ങളിൽ നിന്നായി 124 മത്സരാർത്ഥികൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു. യുഎഇ 18ഉം, സൗദി അറേബ്യ 10 ഉം, ഒമാൻ 5ഉം, കുവൈറ്റ്, ഖത്തർ എന്നിവ ഒന്നു വീതവും മെഡലുകൾ സ്വന്തം സ്വന്തമാക്കി രണ്ടും മൂന്നും നാലും അഞ്ചും ആറും സ്ഥാനങ്ങൾ കരസ്ഥമാക്കി. യെമൻ ഏഴാം സ്ഥാനവും കരസ്ഥമാക്കി.

article-image

sdgdrg

You might also like

  • Straight Forward

Most Viewed