മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


കെഎംസിസി ബഹ്റൈൻ മലപ്പുറം ജില്ലാ കമ്മിറ്റിയും വനിതാ വിങ്ങും സംയുക്തമായി അൽ റബീഹ് മെഡിക്കൽ സെൻററുമായി സഹകരിച്ചുകൊണ്ട് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.  കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ സാഹിബ് കളത്തിങ്ങൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കെഎംസിസി സംസ്ഥാന ഭാരവാഹികളായ കെ.പി. മുസ്തഫ, ഗഫൂർ കൈപ്പമംഗലം, ഷംസുദ്ദിൻ വെള്ളിക്കുളങ്ങര, നിസാർ ഉസ്മാൻ, സൽമ നിസാർ, മറ്റു ജില്ലാ ഏരിയ കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

 

article-image

ക്യാമ്പിൽ പങ്കെടുത്ത 250 പരം ആളുകൾക്ക് അൽ റബീഹ് പ്രിവിലേജ് കാർഡ് അൽ റബീഹ് മെഡിക്കൽ സെന്റർ ജനറൽ മാനേജർ ഷഫീൽ നൽകി.  അൽ റബീഹ് മെഡിക്കൽ സെന്റർ ബിഡിഒ ഹസൽ ഫർഹാൻ, അസിസ്റ്റന്റ് മാനേജർ ലബീബ്, പേഷ്യന്റ് കേയർ ഹെഡ് സഹൽ എന്നിവരും പങ്കെടുത്തു. ജില്ലാ പ്രസിഡൻറ് അബ്ദുൽ ഗഫൂർ അഞ്ചുച്ചവിടി അധ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറി ഉമ്മർ കൂട്ടിലങ്ങാടി സ്വാഗതവും വനിതാ വിങ് പ്രസിഡന്റ് മർഷിദ നൗഷാദ് നന്ദിയും രേഖപ്പെടുത്തി.

 

article-image

sfsgdx

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed