മലയാളി മോംസ് മിഡിൽ ഈസ്റ്റ് ബഹ്‌റൈനും ശിഫ അൽ ജസീറ മെഡിക്കൽ സെന്ററും ചേർന്ന് ഓണാഘോഷം സംഘടിപ്പിച്ചു
ബഹ്‌റൈനിലെ മലയാളി അമ്മമാരുടെ കൂട്ടായ്മയായ മലയാളി മോംസ് മിഡിൽ ഈസ്റ്റ് ബഹ്‌റൈനും ശിഫ അൽ ജസീറ മെഡിക്കൽ സെന്ററും ചേർന്ന് ‘പെണ്ണോണം’ എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു.
ക്രിസ്റ്റൽ പാലസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ നിരവധി അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും കലാപരിപാടികൾ അരങ്ങേറി. അവതാരകരായ ആമിന, റജീന എന്നിവർ കലാപരിപാടി നിയന്ത്രിച്ചു. അമ്മമാരുടെയും കുട്ടികളുടെയും ഫാഷൻ ഷോയും പരിപാടിയിൽ അരങ്ങേറി.
dfgd

