ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റി ഓണാഘോഷം സംഘടിപ്പിച്ചു

ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ കലാകായിക പരിപാടികളോടെ ‘പൂവണി പൊന്നോണം’ ഓണാഘോഷം സംഘടിപ്പിച്ചു. അൽമക്കീന ലേബർ അക്കമൊഡേഷനിൽ തൊഴിലാളികളെയും ഉൾപ്പെടുത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. പൂക്കളമിട്ട് ആരംഭിച്ച പരിപാടികൾ ആറു മണിവരെ നീണ്ടു. വിവിധ നാടൻ കായിക മത്സരങ്ങളും കലാപരിപാടികളും അരങ്ങേറി. വിഭവസമൃദ്ധമായ ഓണസദ്യയും ഓണപ്പാട്ടുകളും പരിപാടിക്ക് മാറ്റുകൂട്ടി. ഐ.വൈ.സി.സി പ്രസിഡന്‍റ് ഫാസിൽ വട്ടോളിയുടെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സദസ്സ് എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള വിശിഷ്ടാതിഥിയായിരുന്നു. സെക്രട്ടറി അലൻ ഐസക് സ്വാഗതവും പ്രോഗ്രാം കൺവീനർ ബേസിൽ നെല്ലിമറ്റം നന്ദിയും പറഞ്ഞു. സാമൂഹിക പ്രവർത്തകരായ ബഷീർ അമ്പലായി, ഷെമിലി പി. ജോൺ, അനിൽ കുമാർ യു.കെ, ടോബി മാത്യു എന്നിവർ പങ്കെടുത്തു.
ിുി