ഐസിആർഎഫ് ബഹ്റൈൻ വേനൽകാലബോധവത്കരണം സംഘടിപ്പിച്ചു


മനാമ: ബഹ്റൈനിലെ ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് തേർസ്റ്റ് ക്വഞ്ചേർസ് 2023ന്റെ ഭാഗമായി സീഫിലുള്ള വർക്ക് സൈറ്റിൽ എഴുപതോളം തൊഴിലാളികൾക്ക് വെള്ളവും, ജ്യൂസും പഴങ്ങളും വിതരണം ചെയ്തതായി ഭാരവാഹികൾ അറിയിച്ചു. വേനൽകാല ബോധവത്കരണ പരിപാടികളുടെ ഭാഗമായി തുടർച്ചയായ പതിനൊന്നാമത്തെ ആഴ്ച്ചയാണ് ഇത് നടക്കുന്നത്. ഇന്ത്യൻ എംബസിയിലെ ഡിഫൻസ് അറ്റാചെ ക്യാപ്റ്റൻ നൗഷാദ് അലിഖാൻ, അസിസ്റ്റന്റ് കൗൺസിലർ ഓഫീസർ സുമൻ ഭട്ട് എന്നിവർ പങ്കെടുത്ത പരിപാടിയിൽ ഐസിആർഎഫ് വൈസ് ചെയർമാൻ അഡ്വക്കേറ്റ് വി കെ തോമസ് തൊഴിലാളികളെ അഭിസംബോന്ധന ചെയ്ത് സംസാരിച്ചു

article-image

FGHFGHFGHFGH

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed