എൽ.എം.ആർ.എ പരിശോധന നടത്തി


ലേബർ മാർക്കറ്റ്, റെസിഡൻസി നിയമങ്ങളുമായി ബന്ധപ്പെട്ട ലംഘനങ്ങളുമായി ബന്ധപ്പെട്ട് എൽ.എം.ആർ.എ പരിശോധന നടത്തി. കാപിറ്റൽ ഗവർണറേറ്റിൽ എൻഫോഴ്‌സ്‌മെന്റ് ഡിപ്പാർട്മെന്റുമായി  സംയുക്ത പരിശോധനയാണ് നടത്തിയത്. 

ദേശീയത, പാസ്‌പോർട്ട്, റസിഡൻസ് അഫയേഴ്‌സ്, പൊലീസ് ഡയറക്‌ടറേറ്റ് എന്നിവയുടെ  ഏകോപനത്തോടെയാണ് സതേൺ ഗവർണറേറ്റിൽ പരിശോധനാ കാമ്പയിൻ നടത്തിയത്. നിയമലംഘനങ്ങൾ കണ്ടാൽ അതോറിറ്റിയുടെ വെബ്‌സൈറ്റായ www.lmra.gov.bh−ലെ ഇലക്‌ട്രോണിക് ഫോം വഴി അറിയിക്കാം. 17506055 എന്ന നമ്പറിൽ അതോറിറ്റിയുടെ കോൾ സെന്ററിൽ വിളിച്ചും നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാം.

article-image

sgsg

You might also like

  • Lulu Exchange
  • Straight Forward

Most Viewed