കെ.ജി. ബാബുരാജ് അപ്പർ കുട്ടനാട് മേഖലകളിലേക്ക് ആംബുലൻസ് നൽകി

പ്രവാസി ഭാരതീയ അവാർഡ് ജേതാവും ബഹ്‌റൈൻ ബിസിനസുകാരനുമായ കെ.ജി. ബാബുരാജ് അപ്പർ കുട്ടനാട് മേഖലകളിൽ ഉപയോഗിക്കുന്നതിനായി ആംബുലൻസ് നൽകി. തലവടി, നീരേറ്റുപുറം, ചക്കുളത്ത്കാവ്, മുട്ടൂർ പ്രദേശങ്ങളിലെ ജനങ്ങൾക്കാണ് ഇതിന്റെ ഉപകാരം ലഭിക്കുക. ചെങ്ങന്നൂരിൽ നടന്ന വള്ളംകളി വേദിയിൽവെച്ച് കെ.ജി. ബാബുരാജിന്റെ മാതാവ് കെ.കെ. ഭാരതിയമ്മയുടെ കൈയിൽനിന്നും കേന്ദ്രമന്ത്രി മീനാക്ഷി ലേഖി ആംബുലൻസിന്റെ താക്കോൽ തലവടി സേവാഭാരതി പ്രസിഡന്റ് ഗോകുൽ ചെകുളത്തുകാവിന് കൈമാറി.
ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ച ബഹ്റൈൻ പ്രവാസി സോവിച്ചൻ ചേന്നാട്ടുശേരിക്ക് സേവഭാരതി ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി.
dfszsdzf