യാത്രയപ്പ് നൽകി

ബഹ്റൈൻ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേയ്ക്ക് തിരിക്കുന്ന കെഎംസിസി ഹൂറ ഗുദൈബിയ ഏരിയ വൈസ് പ്രസിഡണ്ടും, അമാനപദ്ധതിയുടെ കൺവീനറുമായ നൗഫൽ മൊയ്ദു മാഹിക്ക് സഹപ്രവർത്തകർ യാത്രയപ്പ് നൽകി. മനാമ കെഎംസിസി ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ സംസ്ഥാന ആക്ടിങ്ങ് പ്രസിഡണ്ട് കുട്ടൂസ മുണ്ടേരി നൗഫൽ മൊയ്ദു മാഹിക്ക് മൊമെന്റോ നൽകി.
യുഡിഎഫ് നേതാവ് സി പി ജോൺ, കെഎംസിസി ആക്ടിങ്ങ് ജനറൽ സെക്രട്ടറി റഫീക് തോട്ടക്കര, ഓർഗനൈസിങ്ങ് സെക്രട്ടറി മുസ്തഫ കെ പി, ഏരിയ പ്രസിഡണ്ട് നുറുദ്ദീൻ കെ പി, ജനറൽ സെക്രട്ടറി ആശിക് തോടന്നൂർ, ഏരിയ ഭാരവാഹികളായ ഹമീദ് വാണിമേൽ, അലി വാണിമേൽ, ജസീർ മൂരാട് തുടങ്ങിയവർ സംബന്ധിച്ചു.
JKLJKLJKL