'ബഹുസ്വരതയാണ് ഉറപ്പ് - ഐസിഎഫ് പൗരസഭ ശ്രദ്ധേയമായി

ഇന്ത്യയുടെ എഴുപത്തിയേഴാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി 'ബഹുസ്വരതയാണ് ഉറപ്പ് ' എന്ന ശീർഷകത്തിൽ ഐ.സി.എഫ്. ബഹ്റൈൻ സംഘടിപ്പിച്ച പൗരസഭ ശ്രദ്ധേയമായി. സൽമാബാദ് അൽ ഹിലാൽ ഓഡിറ്റോറിയത്തിൽ ഐ സി എഫ് നാഷനൽ പ്രസിഡണ്ട് സൈനുദ്ധീൻ സഖാഫിയുടെ അദ്ധ്യക്ഷതയിൽ ഹുസൈൻ തങ്ങൾ വാടാനപ്പള്ളി ഉദ്ഘാടനം ചെയ്തു. ഓഐസിസി ബഹ്റൈൻ പ്രസിഡണ്ട് ബിനു കുന്നന്താനം, ഫോർ പി എം ന്യൂസ് എക്സിക്യുട്ടീവ് എഡിറ്റർ പ്രദീപ് പുറവങ്കര , മീഡിയ വൺ റിപ്പോർട്ടർ സിറാജ് പള്ളിക്കര, അഡ്വ: എം സി. അബ്ദുൾ കരിം, ആർഎസ് സി പ്രതിനിധി മുനീർ സഖാഫി ചേകനൂർ എന്നിവർ സംസാരിച്ചു.. ഫൈസൽ ചെറുവണ്ണൂർ സ്വാഗതവും അബ്ദുൾ സലാം മുസ്ല്യാർ കോട്ടക്കൽ നന്ദിയും പറഞ്ഞു.
ASDDSDSDS