ബഹ്‌റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ സ്വാതന്ത്ര്യ ദിന സംഗമം സംഘടിപ്പിച്ചു

“സ്വാതന്ത്ര്യം തന്നെ അമൃത് ” എന്ന പേരിൽ ബഹ്റൈനിലെ കണ്ണൂർ സിറ്റി കൂട്ടായ്മ സ്വാതന്ത്ര്യ ദിന സംഗമം സംഘടിപ്പിച്ചു. ബുദയ്യയിൽ നടന്ന പരിപാടി അഡ്മിന്മാരായ റെയീസ് എം ഇ, ഫൈസൂഖ് ചാക്കാൻ,റഫ്സി എന്നിവർ നിയന്ത്രിച്ചു. ആരിഫ് തൈക്കണ്ടി സ്വാഗതവും ആരിഫ് കടലായി അധ്യക്ഷതയും വഹിച്ചു.
എക്സിക്യൂട്ടീവ് അംഗങ്ങളായ നൗഷാദ് കണ്ടിക്കൽ,മഷൂദ് ഗ്രൂപ്പ് അംഗങ്ങളായ അൻസാരി ,സമീർ, സിറാജ് എന്നിവർ സംസാരിച്ചു . ചടങ്ങിൽ “സ്വന്തന്ത്ര്യ ദിന ക്വിസ്”മത്സരത്തിലെ വിജയി അഫ്സറിന് ക്വിസ് മാസ്റ്റർ ബഷീർ സി. കെ സമ്മാനം നൽകി. റംഷീദ് നന്ദി പറഞ്ഞു.
DFDFDFS