ഐ.വൈ.സി.സി ബഹ്റിന്റെ 2023-24 വർഷത്തെ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി.

ബഹ്റൈനിലെ ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സിന്റെ മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു. ആദ്യ മെമ്പർഷിപ് സുധീറിന് നൽകി പ്രസിഡണ്ട് ഫാസിൽ വട്ടോളി ഉത്‌ഘാടനം നിർവഹിച്ചു. ക്വിറ്റ് ഇന്ത്യദിനത്തിൽ ആരംഭിച്ച ക്യാമ്പയിൻ സെപ്റ്റംബർ 9 വരെയാണ് നടക്കുന്നത്.
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആശയങ്ങൾ ചിന്തിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ സംഘടനയോട് ചേർത്ത് നിർത്തുകയാണ് പ്രചരണത്തിന്റെ ലക്ഷ്യമെന്ന് പ്രസിഡണ്ട് ഫാസിൽ വട്ടോളി സെക്രട്ടറി അലൻ ഐസക്,ട്രഷരർ നിധീഷ് ചന്ദ്രൻ, മെമ്പർഷിപ് കൺവീനർ അജ്മൽ ചാലിൽ എന്നിവർ വാർത്താകുറിപ്പിലൂടെ അറിയിച്ചു.
IPUJKJK