കെ.ഫോണ്‍ അഴിമതി; ഖജനാവിനുണ്ടായത് കോടികളുടെ നഷ്ടം, മുഖ്യമന്ത്രി പ്രതിയാകുമെന്നും സതീശന്‍


കെ.ഫോണ്‍ അഴിമതിയില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. എസ്ആര്‍ഐടി ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്ക് എല്ലാ നിയമങ്ങളും ലംഘിച്ചുകൊണ്ട് കോടിക്കണക്കിന് രൂപ മൊബിലൈസേഷന്‍ അഡ്വാന്‍സ് കൊടുത്തു. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് സ്റ്റോര്‍ പര്‍ച്ചേസ് മാനുവല്‍ ലംഘിച്ചുകൊണ്ട് പലിശയില്ലാതെ പണം കൊടുത്തത്. 1000 കോടി രൂപയുടെ പദ്ധതിയാണ് 1500 കോടി രൂപയ്ക്ക് നടപ്പാക്കിയത്. ഇതിന് പുറമേയാണ് വീണ്ടും പത്ത് ശതമാനം മൊബിലൈസേഷന്‍ അഡ്വാന്‍സ് കൊടുത്ത് വീണ്ടും ഖജനാവിന് നഷ്ടമുണ്ടാക്കിയതെന്നും സതീശന്‍ വിമര്‍ശിച്ചു. പാലാരിവട്ടം കേസില്‍ പാലം പണിത കമ്പനിക്ക് മൊബിലൈസേഷന്‍ അഡ്വാന്‍സ് കൊടുത്തതിനാണ് അന്നത്തെ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് കേസില്‍ പ്രതി ചേര്‍ത്തത്. അങ്ങനെയെങ്കില്‍ ഖജനാവിന് കോടികളുടെ നഷ്ടം ഉണ്ടാക്കിയ മുഖ്യമന്ത്രി കെ.ഫോണ്‍ കേസില്‍ പ്രതിയാകുമെന്നും സതീശന്‍ പറഞ്ഞു.

article-image

ASDADSADSADS

You might also like

  • Lulu Exchange
  • Straight Forward

Most Viewed