ലോകകപ്പ് ട്രോഫി പ്രയാണം ബഹ്റൈനിൽ നടക്കും


ഐ.സി.സി പുരുഷ ഏകദിന ലോകകപ്പ് ട്രോഫി ടൂർ− 2023ന്റെ ഭാഗമായി  ലോകകപ്പ് ട്രോഫി പ്രയാണം ബഹ്റൈനിൽ നടക്കും. ആഗസ്റ്റ് 12ന് വൈകീട്ട് നാലുമുതൽ ഏഴുവരെ റോഡ് ഷോയാണ് പ്രയാണം നടക്കുന്നത്. ജുഫൈറിലെ അൽനജ്മ ക്ലബിൽനിന്ന് പുറപ്പെടുന്ന റോഡ് ഷോ ബാബ് അൽ ബഹ്റൈൻ, ബഹ്റൈൻ ബേയിലൂടെ കടന്നുപോകും.ബൈക്കുകളുടെയും ആരാധകരുടെ കാറുകളുടെയും അകമ്പടിയോടെ ക്രിക്കറ്റ് താരങ്ങൾ റോഡ് ഷോയിൽ അണിനിരക്കും. വൈകീട്ട് ഏഴിന് ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ടിലെത്തുന്ന റോഡ് ഷോ ഫോർമുല വൺ സർക്യൂട്ടിൽ പ്രവേശിച്ച് ഒരു ലാപ് പൂർത്തിയാക്കും. ഇവിടെ ബി.ഐ.സി ടവറിന്റെ പശ്ചാത്തലത്തിൽ കായികപ്രേമികൾക്ക് ട്രോഫിയോടൊപ്പം ചിത്രമെടുക്കാനുള്ള അവസരമൊരുക്കിയിട്ടുണ്ട്. 

ആഗസ്റ്റ് 13ന് രാവിലെ പത്തുമുതൽ വൈകീട്ട് നാലുവരെ ബഹ്റൈനിലെ ചരിത്രപ്രസിദ്ധമായ സ്മാരകങ്ങളുടെയും ലാൻഡ് മാർക്കുകളുടെയും പശ്ചാത്തലത്തിൽ ട്രോഫിയുടെ ചിത്രങ്ങൾ പകർത്തപ്പെടും.ട്രീ ഓഫ് ലൈഫ്, പുരാതനമായ ബഹ്റൈൻ ഫോർട്ട്, വേൾഡ് ട്രേഡ് സെൻറർ, ബഹ്റൈൻ ബേ എന്നീ സ്ഥലങ്ങളിൽ ഇതിൽ ഉൾപ്പെടുന്നു. അന്ന് വൈകീട്ട് അഞ്ചുമുതൽ ഏഴുവരെ ദാനമാളിൽ വെച്ചും ട്രോഫി പ്രദർശനം നടക്കും. റാലിയിൽ പങ്കെടുക്കാനും ട്രോഫിക്കൊപ്പം ഫോട്ടോയെടുക്കാനുമായി cricketbh.com എന്ന വെബ്സൈറ്റിലാണ് പേരുകൾ റെജിസ്റ്റർ ചെയ്യേണ്ടത്.  75 ദശലക്ഷം പേർ  ലോകകപ്പ് ട്രോഫി ടൂർ വീക്ഷിക്കുന്നുണ്ടെന്നാണ് ഐ.സി.സിയുടെ കണക്ക്.

article-image

ruru

You might also like

  • Lulu Exchange
  • Straight Forward

Most Viewed