വീണ്ടും സ്വർണവേട്ട; പിടിയിലായത് മുപ്പത് ലക്ഷത്തോളം രൂപയുടെ സ്വർണവുമായി ബഹ്റൈനിൽ നിന്നുള്ള യാത്രക്കാരി


നെടുമ്പാശേരി വിമാനത്താവളം വഴി യാത്ര ചെയ്ത ബഹ്റൈനിൽ നിന്നുള്ള യാത്രക്കാരിയിൽ നിന്ന് സ്വർണം പിടികൂടി. യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് 30 ലക്ഷം രൂപയോളം വിലവരുന്ന 518 ഗ്രാം സ്വർണം കണ്ടെത്തിയത് . ആലപ്പുഴ സ്വദേശിനി റജുല ആണ് പിടിയിലായത്. മാതാവ് മരിച്ചതിനാൽ പരിശോധന ഒഴിവാക്കി 25 ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച യുവതിയാണ് കസ്റ്റംസിന്റെ പിടിയിലായത്. ഗ്രീൻ ചാനലിലൂടെ ഇവർ കടക്കുന്നതിനിടയിൽ ഇവരുടെ നടത്തത്തിൽ സംശയം തോന്നിയതിനെ തുടർന്ന് ഇവർ ധരിച്ചിരുന്ന ഷൂസ് അഴിച്ചു പരിശോധിച്ചപ്പോഴാണ് പേസ്റ്റ് രൂപത്തിൽ ഉള്ള 275 ഗ്രാം സ്വർണ്ണം പിടികൂടിയത്.

കൂടുതൽ പരിശോധന നടത്തിയതിനെ തുടർന്ന് 253 ഗ്രാം സ്വർണ്ണം കൂടി കണ്ടെത്തിയത്.

article-image

dgxdg

You might also like

  • Lulu Exchange
  • Straight Forward

Most Viewed