സിവിൽ സർവിസ് നിയമത്തിൽ മാറ്റംവരുത്താനുള്ള ശുപാർശ ബഹ്റൈൻ പാർലമെന്ററി കമ്മിറ്റി അംഗീകരിച്ചു
സർക്കാർ സർവിസിൽ വിദേശികളെ നിയമിക്കുന്നതിൽ നിയന്ത്രണമേർപ്പെടുത്തുന്നതടക്കം സിവിൽ സർവിസ് നിയമത്തിൽ മാറ്റംവരുത്താനുള്ള ശുപാർശ ബഹ്റൈൻ പാർലമെന്ററി കമ്മിറ്റി അംഗീകരിച്ചു. നിയമനിർമാണ, നിയമകാര്യ സമിതിയും നേരത്തേ ഈ ശിപാർശ അംഗീകരിച്ചിരുന്നു. അനുയോജ്യരായ ബഹ്‌റൈൻ ഉദ്യോഗാർഥികൾ ലഭ്യമല്ലെങ്കിൽ മാത്രമേ പ്രവാസികളെ നിയമിക്കാവൂ എന്ന തരത്തിൽ സിവിൽ സർവിസ് നിയമത്തിൽ മാറ്റങ്ങൾ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. വിദേശികളുടെ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ കരാറുകൾ എന്നിവയിൽ കർശനമായ വ്യവസ്ഥകൾ ഏർപ്പെടുത്താനും നിർദേശമുണ്ട്. ഇത് പ്രകാരം സർക്കാർ സെർവീസിൽ വിദേശിയായ ഉദ്യോഗാർഥിക്ക് ജോലി നൽകണമെങ്കിൽ അയാൾക്ക് തന്റെ സ്പെഷലൈസേഷൻ മേഖലയിൽ കുറഞ്ഞത് 10 വർഷത്തെ പരിചയവും കുറഞ്ഞത് ബിരുദാനന്തര ബിരുദം നേടിയിരിക്കണമെന്ന വ്യവസ്ഥയും നിയമഭേദഗതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിദേശികളുമായുള്ള തൊഴിൽ കരാറുകൾ പരമാവധി രണ്ടു വർഷത്തേക്കായിരിക്കണമെന്നും ശുപാർശയിലുണ്ട്.
ബഹ്‌റൈനികളായ ജീവനക്കാർക്ക് അവർ യോഗ്യത നേടുന്നതുവരെ പരിശീലനം നൽകുക എന്നതാണ് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്ന വിദേശിയുടെ കടമ എന്ന് കരാറുകളിൽ വ്യക്തമാക്കണമെന്നും സിവിൽ സർവിസസ് ബ്യൂറോ നിഷ്കർഷിക്കുന്നു.
ghjmk

