അന്താരാഷ്ട്ര സൈബർ സുരക്ഷ സമ്മേളനത്തിന് ബഹ്റൈൻ വേദിയാകും

സൈബർ സുരക്ഷ സംബന്ധിച്ച രണ്ടാമത് അന്താരാഷ്ട്ര സമ്മേളനത്തിന് ബഹ്റൈൻ ആതിഥ്യം വഹിക്കും. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ രക്ഷാധികാരത്തിൽ ഡിസംബർ അഞ്ച്, ആറ് തീയതികളിൽ വേൾഡ് എക്സിബിഷൻ സെന്‍ററിലാണ് സമ്മേളനം. രാജ്യസുരക്ഷയിൽ സുപ്രധാനമായ ഒന്നാണ് സൈബർ സുരക്ഷയെന്ന് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫ വ്യക്തമാക്കി. ഐ.ടി മേഖലയിലെ സുരക്ഷ ഇന്ന് വിവിധ തരം വെല്ലുവിളികൾ നേരിട്ടു കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ ഇത്തരമൊരു സമ്മേളനത്തിന് കാലിക പ്രാധാന്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര തലത്തിൽ സൈബർ സുരക്ഷക്കായി വിവിധ പദ്ധതികൾ തയാറാക്കുകയും നടപ്പാക്കുകയും ചെയ്യുന്നുണ്ട്. അത് വിവിധ രാജ്യങ്ങൾക്ക് കൂടി പ്രയോജനപ്പെടുത്താൻ ഇത്തരം സമ്മേളനങ്ങൾ വഴി സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
fgdgd