ഇൻഡിഗോ അബുദാബിയിൽനിന്ന് ഇന്ത്യയിലെ 2 സെക്ടറുകളിലേക്കു സർവീസ് ആരംഭിക്കുന്നു

ബജറ്റ് എയർലൈനായ ഇൻഡിഗോ അബുദാബിയിൽനിന്ന് ഇന്ത്യയിലെ 2 സെക്ടറുകളിലേക്കു സർവീസ് ആരംഭിക്കുന്നു. ഈ മാസം 12ന് ലഖ്നൗവിലേക്കും ഓഗസ്റ്റ് 11ന് അഹമ്മദാബാദിലേക്കുമാണ് സർവീസ് ആരംഭിക്കുന്നത്. ഇതോടെ അബുദാബിയിൽനിന്ന് ഇന്ത്യയിലെ 7 നഗരങ്ങളിലേക്കായി ആഴ്ചയിൽ 49 സർവീസുണ്ടാകും. വേനൽ അവധിക്കാലത്ത് കേരളത്തിലേക്കു നേരിട്ടു വിമാന ടിക്കറ്റ് ലഭിക്കാത്തവർക്ക് ഈ സർവീസ് ഉപയോഗപ്പെടുത്തി കണക്‌ഷൻ വിമാനമെടുത്ത് കേരളത്തിൽ എത്താം.
നേരിട്ടുള്ള വിമാനത്തേകാൾനിരക്കും അൽപം കുറയും. ദുബായിൽനിന്ന് കൊച്ചി, കോഴിക്കോട് ഉൾപ്പെടെ 15 സെക്ടറുകളിലേക്കും ഷാർജയിൽനിന്ന് തിരുവനന്തപുരം ഉൾപ്പെടെ നാലു സെക്ടറുകളിലേക്കും സർവീസുണ്ട്. റാസൽഖൈമയിൽനിന്ന് ഹൈദരാബാദിലേക്കു കഴിഞ്ഞ മാസം സർവീസ് ആരംഭിച്ചിരുന്നു. 2022 സെപ്റ്റംബർ മുതൽ മുംബൈയിലേക്കും സർവീസുണ്ട്.
രാജ്യത്ത് ലഹരി മരുന്ന് വിൽപനയിൽ സജീവമായിരുന്ന നാലംഗ സംഘം അറസ്റ്റിൽ. ആഭ്യന്തര മന്ത്രാലയത്തിലെ ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് ജനറൽ ഡയറക്ടറേറ്റ് ആണ്.
wet