ഐ.സി.എഫ് ബഹ്‌റൈൻ മീലാദ് കാമ്പയിൻ; ‘ഇലൽ ഹബീബ്’ പരിപാടിയുടെ പോസ്റ്റർ പ്രകാശനം ചെയ്തു

പ്രദീപ് പുറവങ്കര
മനാമ l തിരുവസന്തം 1500’ എന്ന ശീർഷകത്തിൽ ഐ.സി.എഫ് ബഹ്‌റൈൻ നടത്തുന്ന മീലാദ് കാമ്പയിനിന്റെ ഭാഗമായി സിത്ര യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ ‘ഇലൽ ഹബീബ്’ എന്ന പരിപാടിയുടെ പോസ്റ്റർ പ്രകാശനം നടന്നു. സ്വാഗത സംഘം ചെയർമാനായി മൻസൂർ അഹ്‌സനി, കൺവീനറായി സിനാൻ, ഫിനാൻസ് കൺവീനറായി മുഹമ്മദ് അസ്മർ തുടങ്ങിയ ഭാരവാഹികളെയും പരിപാടിയിൽ തെരഞ്ഞെടുത്തു.
കാമ്പയിനിന്റെ ഭാഗമായി ഒന്നു മുതൽ 12 വരെ എല്ലാദിവസവും രാത്രി ഒമ്പതിന് മൗലിദ് സദസ്സും 12ന്റെ സുബഹിയോട് അടുത്ത സമയത്ത് പ്രഭാത മൗലിദും അന്നേ ദിവസം 1000 ത്തോളം സ്നേഹ കിറ്റുകൾ വിതരണം, ഫ്ലാറ്റ് മൗലിദ്, കുട്ടികളുടെ കലാപരിപാടികൾ, ഹദീസ് പഠനം, മദീന ഗാലറി ക്വിസ് മത്സരം എന്നിവയും നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
സെപ്റ്റംബർ ഒമ്പതിന് സിത്രയിൽ വെച്ച് നടക്കുന്ന മദ്ഹു റസൂൽ സമ്മേളനത്തിൽ ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി മുഖ്യ പ്രഭാഷകനായി പങ്കെടുക്കും.
dsfsdf