വിദേശ വിമാനക്കമ്പനിയായ വിസ്റ്റാജെറ്റിന് ആഭ്യന്തര സർവിസിന് അനുമതി നൽകി സൗദി


ഷീബ വിജയൻ 

റിയാദ് I വിദേശ സ്വകാര്യ വിമാന കമ്പനിയായ വിസ്റ്റാജെറ്റിന് സൗദിയിൽ ആഭ്യന്തര സർവിസുകൾ നടത്തുന്നതിന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അനുമതി നൽകി. ഇതാദ്യമായാണ് ഒരു വിദേശ വിമാനകമ്പനിക്ക് രാജ്യത്ത് ആഭ്യന്തര സർവിസിനുള്ള അനുമതി നൽകുന്നത്. സിവിൽ ഏവിയേഷൻ സംവിധാനത്തിന്റെ പ്രവർത്തന ചട്ടങ്ങളിൽ വ്യക്തമാക്കിയിട്ടുള്ള എല്ലാ ആവശ്യകതകളും മാനദണ്ഡങ്ങളും കമ്പനി പാലിച്ചതിന് ശേഷമാണ് അനുമതി. ഇതോടെ രാജ്യത്തിനുള്ളിൽ ആവശ്യാനുസരണം പ്രവർത്തിക്കാൻ ലൈസൻസുള്ള ആദ്യത്തെ വിദേശ സ്വകാര്യ വിമാന കമ്പനിയായി വിസ്റ്റാജെറ്റ് മാറി. 2025 മേയ് ഒന്നു മുതൽ രാജ്യത്തിനുള്ളിൽ സ്വകാര്യ വിമാനങ്ങൾ സർവിസ് നടത്താൻ വിദേശ കമ്പനികളെ അനുവദിക്കാനുള്ള സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ തീരുമാനത്തിന്റെ ചട്ടക്കൂടിനുള്ളിലാണ് ഈ സർട്ടിഫിക്കറ്റ് നൽകുന്നതെന്ന് അതോറിറ്റി വ്യക്തമാക്കി.

സൗദിയിൽ സ്വകാര്യ വ്യോമയാന സേവനങ്ങൾ വികസിപ്പിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെപ്പാണ് ഈ അനുമതിയെന്ന് അതോറിറ്റിയുടെ സാമ്പത്തിക നയങ്ങളുടെയും ലോജിസ്റ്റിക് സേവനങ്ങളുടെയും ഡെപ്യൂട്ടി സി.ഇ.ഒ അവാദ് അൽസൽമി പറഞ്ഞു.

article-image

ASDSADSDSA

You might also like

  • Lulu Exchange
  • Straight Forward

Most Viewed