പടവ് കുടുംബ വേദി കുട്ടികൾക്കായി ഓൺലൈൻ പ്രസംഗമത്സരം സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ l ബഹ്‌റൈനിലെ പടവ് കുടുംബ വേദിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്കായി ഓൺലൈൻ പ്രസംഗമത്സരം സംഘടിപ്പിച്ചു. " സ്വാതന്ത്ര്യദിന ചിന്തകൾ " എന്ന വിഷയത്തിൽ ജൂനിയർ വിഭാഗത്തിലും , "സ്വാതന്ത്ര്യാനന്തര ഇന്ത്യയും ഭരണഘടനയും" എന്ന വിഷയത്തിൽ സീനിയർ വിഭാഗത്തിലും ആണ് മത്സരങ്ങൾ നടന്നത്.

ജൂനിയർ കാറ്റഗറി വിഭാഗത്തിൽ ആദിഷ് എ. രാകേഷ് ഒന്നാം സ്ഥാനവും, ഫാത്തിമ അനസ് രണ്ടാം സ്ഥാനവും, ആയുഷ് രാജേഷ് മൂന്നാം സ്ഥാനവും നേടി.

സീനിയർ കാറ്റഗറി വിഭാഗത്തിൽ യഥാക്രമം സോയ അഹമദ്, യൂമ്‌ന സഗീർ, എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങളും, റിഫ അഫ്രിൻ, മൻഹ അഷ്റഫ് എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

പടവ് പ്രസിഡണ്ട് സുനിൽ ബാബു, സെക്രട്ടറി മുസ്തഫ പട്ടാമ്പി, രക്ഷാധികാരി ഉമ്മർ പാനായിക്കുളം, എക്സിക്യൂട്ടീവ് അംഗം സഹിൽ തൊടുപുഴ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

article-image

zczc

article-image

sdad

You might also like

  • Lulu Exchange
  • Straight Forward

Most Viewed