ബഹ്റൈനിലെ മെഡിക്കൽ സ്ഥാപനങ്ങൾക്ക് ലൈസൻസ് അപേക്ഷിക്കാനും പുതുക്കാനും പുതിയ ഏകജാലക ഓൺലൈൻ പ്ലാറ്റ്‌ഫോം


പ്രദീപ് പുറവങ്കര

മനാമ l ബഹ്റൈനിലെ മെഡിക്കൽ സ്ഥാപനങ്ങൾക്ക് ലൈസൻസ് അപേക്ഷിക്കാനും പുതുക്കാനും പുതിയ ഏകജാലക ഓൺലൈൻ പ്ലാറ്റ്‌ഫോം ആരംഭിച്ചതായി നാഷനൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. ‘അദ്‌വെയ’ (Adweya) എന്ന് പേരിട്ടിരിക്കുന്ന ഈ ആപ്ലിക്കേഷൻ, ഇൻഫർമേഷൻ ടെക്നോളജി സൊല്യൂഷൻസ് ആൻഡ് സോഫ്റ്റ്‌വെയർ സേവനദാതാക്കളായ ഇബിറ്റുമായി സഹകരിച്ചാണ് വികസിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് മനാമയിലെ ഡിപ്ലോമാറ്റ് റാഡിസൺ ബ്ലൂ ഹോട്ടലിൽ നടന്ന ചടങ്ങിൽ സുപ്രീം കൗൺസിൽ ഫോർ ഹെൽത്ത് ചെയർമാൻ ലെഫ്റ്റനന്റ് ജനറൽ ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫ, എൻ.എച്ച്.ആർ.എ ചീഫ് എക്സിക്യൂട്ടിവ് ഡോ. അഹ്മദ് അൽ അൻസാരി, ഇബിറ്റ് ചീഫ് എക്സിക്യൂട്ടിവ് മുഹമ്മദ് അബു ഹസ്സൻ എന്നിവർ പങ്കെടുത്തു.

ബഹ്റൈനിന്റെ ദേശീയ ഡിജിറ്റലൈസേഷൻ പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ച ഈ ആപ്, ഇടപാടുകൾ പൂർത്തിയാക്കാനുള്ള സമയം 70 ശതമാനം വരെ കുറക്കുമെന്ന് ഡോ. അൽ അൻസാരി പറഞ്ഞു. ഇതിലൂടെ മെഡിക്കൽ സ്ഥാപനങ്ങൾ, ഡെവലപ്പർമാർ, ഏജൻസികൾ എന്നിവക്ക് എൻ.എച്ച്.ആർ.എ ഓഫിസിൽ നേരിട്ട് പോകാതെ തന്നെ ലൈസൻസിനായി അപേക്ഷിക്കാനും പുതുക്കാനും സാധിക്കും. ഫാക്ടറികളുടെ രജിസ്‌ട്രേഷൻ, മരുന്നുകളുടെ ക്രമീകരണം, മാറ്റങ്ങൾ വരുത്തുന്നതിനുള്ള അപേക്ഷകൾ തുടങ്ങിയ മറ്റു സേവനങ്ങളും ആപ്പിൽ ലഭ്യമാണ്. എല്ലാ അപേക്ഷകളും ഇലക്ട്രോണിക് സംവിധാനം വഴിയാണ് കൈകാര്യം ചെയ്യുന്നത്.

ഉപയോക്താക്കളുടെ വിവരങ്ങൾക്ക് പൂർണമായ സ്വകാര്യതയും സുരക്ഷയും സുതാര്യതയും ഉറപ്പുനൽകുന്ന പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്ത മെഡിക്കൽ സ്ഥാപനങ്ങൾക്ക് പിഴ അടക്കാനുള്ള സൗകര്യവും ഏർ‍പ്പെടുത്തിയിട്ടുണ്ട്.

article-image

asf

You might also like

  • Lulu Exchange
  • Straight Forward

Most Viewed