100കോടി പേർക്ക് മാനുഷിക സഹായമെത്തിച്ച് യു.എ.ഇ


ഷീബ വിജയൻ 

ദുബൈ I രാജ്യത്തിന്‍റെ മാനുഷിക സഹായം എത്തിയത് 206രാജ്യങ്ങളിലെ 100കോടിയിലേറെ ജനങ്ങൾക്കെന്ന് അന്താരാഷ്ട്ര ഏജൻസികളുടെ കണക്ക്. യു.എ.ഇയുടെ രൂപീകരണ കാലം മുതൽ 2024 അവസാനം വരെയുള്ള കണക്കുകളാണിത്. 100ലക്ഷം കോടി ഡോളർ മൂല്യമുള്ള വിദേശ സഹായമാണ് ഇക്കാലയളവിൽ യു.എ.ഇ വിതരണം ചെയ്തിട്ടുള്ളത്. ആഗോള ജീവകാരുണ്യ രംഗത്ത് രാജ്യം നടപ്പിലാക്കുന്ന പദ്ധതികളെ അന്താരാഷ്ട്ര കൂട്ടായ്മകൾ മാനുഷിക ദിനത്തോടനുബന്ധിച്ച് ദുബൈയിൽ നടന്ന ചടങ്ങിൽ അഭിനന്ദിക്കുകയും ചെയ്തു. ലോകത്താകമാനം യു.എ.ഇയോടൊപ്പം ചേർന്ന് മാനുഷിക പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിൽ അഭിമാനമുണ്ടെന്ന് ഐക്യരാഷ്ട്ര സഭ പ്രസ്താവനയിൽ പറഞ്ഞു.

യമൻ, സുഡാൻ, ഗസ്സ തുടങ്ങിയ പ്രതിസന്ധി ബാധിത സ്ഥലങ്ങളിലടക്കം ലോകത്താകമാനം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ യു.എ.ഇ സുപ്രധാന പങ്കാണ് വഹിക്കുന്നത്. നിലവിലെ ഗസ്സ പ്രതിസന്ധി ആരഒഭിച്ച ശേഷം ആകെ മാനുഷിക സഹായത്തിന്‍റെ 45ശതമാനവും യു.എ.ഇയാണ് എത്തിച്ചതെന്നും കര, കടൽ, ആകാശ മാർഗങ്ങൾ ഇതിനായി ഉപയോഗിച്ചതായും മന്ത്രാലയത്തിലെ വികസന, അന്താരാഷ്ട്ര സഹകരണ വിഭാഗം ഡയറക്ടർറാശിദ് അൽ ഹമീരി വ്യക്തമാക്കി. ഈ വർഷം ആദ്യ ആറുമാസത്തിൽ മാത്രം ദുബൈ ഹ്യൂമാനിറ്റേറിയൻ വെയർഹൗസ് വഴി വിതരണം ചെയ്ത സഹായവസ്തുക്കൾ 81രാജ്യങ്ങളിൽ എത്തിച്ചേർന്നിട്ടുണ്ട്. 49ദശലക്ഷം ഡോളറിന്‍റെ മൂൽയമുള്ള സഹായങ്ങളാണ് ഇതിൽ ഉൾെപടുത്തിയത്. നിലവിൽ 21കോടി ഡോളറിന്‍റെ സഹായ വസ്തുക്കൾ ഇവിടെ സൂക്ഷിച്ചിട്ടുമുണ്ട്.

article-image

Aasasads

You might also like

  • Lulu Exchange
  • Straight Forward

Most Viewed