റിയാദിലെ അന്താരാഷ്ട്ര ഫാൽക്കൺ ലേലം; ഒരു ഫാൽക്കണിന്റെ വില 40,000 ഡോളർ

ഷീബ വിജയൻ
റിയാദ് I റിയാദിലെ മൽഹാമിലുള്ള സൗദി ഫാൽക്കൺസ് ക്ലബിൽ നടന്നുകൊണ്ടിരിക്കുന്ന അന്താരാഷ്ട്ര ലേലത്തിൽ ഒരു ഫാൽക്കൺ റെക്കോഡ് വിലക്ക് വിറ്റു പോയതായി അധികൃതർ. 40,000 ഡോളറിന് (151,000 സൗദി റിയാൽ) ആണ് കഴിഞ്ഞ ദിവസം വിൽപന നടന്നതെന്നും ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും വലിയ സംഖ്യയുടെ വിൽപനയുമാണ് റിപ്പോർട്ട് ചെയ്തത്. സൗദി ഇനത്തിൽ പെട്ട ഫാൽക്കണിന്റെ വിൽപന മിഡിലീസ്റ്റിലെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന വിലയായി. 'സ്ലൊവേനിയൻ ബ്രീഡർ' ഫാമിൽനിന്നുള്ള പ്രാദേശികമായി 'ഹർ' എന്നറിയപ്പെടുന്ന ഗൈർഫാൽക്കണിനുള്ള ലേലം 50,000 സൗദി റിയാൽ മുതൽ ആരംഭിച്ചു. ഒരു വയസ്സിൽ താഴെ പ്രായമുള്ള ഈ ഫാൽക്കൺ ഏകദേശം 40 സെന്റീമീറ്റർ ഉയരവും 1 കിലോയിൽ കൂടുതൽ ഭാരവുമുണ്ട്. ഉയർന്ന വിലക്ക് ഫാൽക്കൺ വാങ്ങുന്നയാളുടെ പേരു വിവരം അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.
സൗദി ഫാൽക്കൺസ് ക്ലബ് സംഘടിപ്പിച്ച ലേലത്തിന്റെ ഓരോ ഘട്ടത്തിലും വിവിധ ഇനങ്ങളിലുള്ള ഫാൽക്കണുകൾ നല്ല വിലക്കാണ് വിറ്റുപോകുന്നത്. ബ്രിട്ടീഷ് ബ്രീഡർ എന്നറിയപ്പെടുന്ന ഇനത്തിൽ പെട്ട ഫാൽക്കണിനും ഷഹീൻ ഫാൽക്കണിനും ലേലക്കാർ മത്സരിച്ചു. കടും തവിട്ട് നിറമുള്ള 1.1 കിലോഗ്രാം ഭാരമുള്ള ഒരു ഫാൽക്കൺ ഒടുവിൽ 51,000 റിയാലിനാണ് വിറ്റത്. ലോകത്തിലെ ഏറ്റവും വലിയ ഇനമാണ് ഗൈർഫാൽക്കൺ അഥവാ ഗൈർ.
ESDFFSDG