ഏത് പ്രോമിസിങ് നേതാവായാലും തൊണ്ടയിൽ പുഴുത്തത് കാർക്കിച്ചു തുപ്പണം; യുവനേതാവിനെതിരെ കോൺഗ്രസ് നേതാവ് ജിന്റോ ജോൺ

ഷീബ വിജയൻ
കൊച്ചി I യുവനേതാവിനെതിരെ ആരോപണമുന്നയിച്ച സിനിമ നടിയെ പിന്തുണച്ച് കോൺഗ്രസ് നേതാവ് ഡോ. ജിന്റോ ജോൺ. കഴിഞ്ഞ ദിവസം നടി ഉന്നയിച്ച ആരോപണങ്ങളിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എം.എൽ.എയുമായ രാഹുൽ മാങ്കൂട്ടത്തിലിന്റെ പേര് പറഞ്ഞില്ലെങ്കിലും ഇത് രാഹുലിനെ ലക്ഷ്യമിട്ടുള്ളതാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എഴുത്തുകാരി ഹണി ഭാസ്കരൻ രാഹുലിന്റെ പേരെടുത്ത് തന്നെ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജിന്റോ ജോൺ കടുത്ത നിലപാടുമായി രംഗത്തുവന്നത്. പുഴുത്തതെല്ലാം നമുക്ക് വിഴുങ്ങാനുള്ളതല്ലെന്നും അതെല്ലാം തുപ്പിക്കളയുന്നത് തന്നെയാണ് നല്ല ക്ലാരിറ്റിയുള്ള നിലപാടെന്നും അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
സാധാരണ പ്രവർത്തകരുടെ ഫോണെടുക്കാൻ പോലും നേരമില്ലാത്ത തിടുക്കപ്പെട്ട പ്രവർത്തനം നടത്തുന്നവർ പെൺകുട്ടികളുടെ മാനത്തിന് വില പറയുന്ന പണിയാണ് എടുക്കുന്നതെങ്കിൽ മാറ്റിനിർത്തപ്പെടണം. വേട്ടക്കാരന്റെ പേര് തുറന്നുപറയണമെന്നും അദ്ദേഹം പരാതിക്കാരിയോട് ആവശ്യപ്പെട്ടു. എനിക്കേറെ പ്രിയപ്പെട്ട ചിലർ ആ നടിയെ മറ്റൊരു സരിതയായി ഉപമിക്കുന്നത് കണ്ടു. അതൊരു തെറ്റായ നടപടിയായി ആണ് എനിക്ക് തോന്നുന്നത്. നമുക്ക് അപ്രിയകരമായ അഭിപ്രായം പറയുന്ന മുഴുവൻ മനുഷ്യരും സരിതയാക്കപ്പെടേണ്ടവരല്ല. ഒരുതരത്തിലും സരിതയോട് ഉപമിക്കാൻ സാധിക്കുന്ന ഒരു വ്യക്തിയായി ഞാൻ അവരെ കാണുന്നുമില്ലെന്നും ജിൻ്റോ പറഞ്ഞു.
ASDSDSA