ഐ.വൈ.സി.സി ബഹ്‌റൈൻ യൂത്ത് ഫെസ്റ്റ് 2025 നാളെ ബഹ്‌റൈൻ കേരളീയ സമാജത്തിൽ അരങ്ങേറും

പ്രദീപ് പുറവങ്കര
മനാമ l ഐ.വൈ.സി.സി ബഹ്‌റൈൻ യൂത്ത് ഫെസ്റ്റ് 2025 നാളെ ബഹ്‌റൈൻ കേരളീയ സമാജത്തിൽ അരങ്ങേറും. സുബി ഹോംസ് ഇവെന്റ്സിന്റെ സഹകരണത്തോടെ നടക്കുന്ന പരിപാടിയിൽ യുവഗായകൻ ഹനാൻ ഷാ ജനപ്രിയ ഗാനങ്ങളുമായി വേദിയിലെത്തും. അദ്ദേഹത്തോടൊപ്പം ബഹ്‌റൈനിലെ പ്രമുഖ സംഗീത-നൃത്ത കലാകാരന്മാരും വ്യത്യസ്ത കലാപരിപാടികൾ അവതരിപ്പിക്കും.
മാത്യു കുഴൽനാടൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്ന യൂത്ത് ഫെസ്റ്റിൽ മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ് മുഖ്യപ്രഭാഷണവും നടത്തും. ഐ.ഒ.സി ചെയർമാൻ മുഹമ്മദ് മൻസൂർ, ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ, കെ.എം.സി.സി പ്രസിഡന്റ് ഹബീബ് റഹ്മാൻ തുടങ്ങിയവരും പങ്കെടുക്കും.
പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമാണെന്ന് ഭാരവാഹികൾ അറിയിച്ചു.
dfdfg