ബഹ്റൈനിൽനിന്ന് ഹജ്ജ് തീർത്ഥാടനത്തിനായി എത്തിയത് 23 ഹജ്ജ് ഗ്രൂപ്പുകളിലായി 4625 പേർ
ബഹ്റൈനിൽനിന്ന് ഹജ്ജ് തീർത്ഥാടനത്തിനായി 23 ഹജ്ജ് ഗ്രൂപ്പുകളിലായി 4625 പേരാണ് എത്തിയിട്ടുള്ളതെന്ന് അധികൃതർ അറിയിച്ചു. ഇവർക്ക് സേവനം നൽകാനായി ഹജ്ജ് മിഷന് കീഴിൽ 104 സന്നദ്ധ പ്രവർത്തകരുമുണ്ട്. മിനയിൽ ബഹ്റൈനിൽ നിന്നുള്ള ഹാജിമാർക്ക് താമസിക്കുന്നതിനുള്ള ടെന്‍റുകൾ ഏറ്റുവാങ്ങുകയും തീർഥാടകർക്കായി അത് ഒരുക്കുകയും ചെയ്തിട്ടുണ്ട്. സൗദി ഹജ്ജ്, ഉംറ കാര്യ മന്ത്രാലയം ഏർപ്പെടുത്തിയ നിയമങ്ങളും നിർദേശങ്ങളും പാലിക്കുന്നതിൽ വീഴ്ചവരുത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധയുണ്ടാകേണ്ടതുണ്ടെന്നും ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടി.
തീർഥാടനത്തിനെത്തിയ ഒരു ഗ്രൂപ്പിലുള്ളവർ ചെയ്ത നിയമ ലംഘനത്തിനെതിരെ നടപടി സ്വീകരിക്കുമെന്ന് ബഹ്റൈൻ ഹജ്ജ് മിഷൻ വക്താക്കൾ അറിയിച്ചു.
dfgdfg

