മയക്കുമരുന്ന് വിപണനം ചെയ്ത കേസിലെ പ്രതികൾക്ക് തടവ്

മയക്കുമരുന്ന് വിപണനം ചെയ്ത കേസിലെ പ്രതികൾക്ക് തടവ്. ഒന്നാം പ്രതിക്ക് ജീവപര്യന്തവും രണ്ടാം പ്രതിക്ക് 15 വർഷം തടവുമാണ് ക്രിമിനൽ കോടതി വിധിച്ചത്. കൂടാതെ രണ്ട് പ്രതികളും 10,000 ദീനാർ വീതം പിഴയടക്കാനും കോടതി വിധിച്ചു.
മയക്കുമരുന്ന് കച്ചവടമുദ്ദേശിച്ച് സൂക്ഷിക്കുകയും രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഇവരെ പിടികൂടാനെത്തിയപ്പോൾ ചെറുത്തുനിൽപിന് ശ്രമിക്കുകയും ചെയ്തുവെന്ന കേസും ഇവരുടെ പേരിലുണ്ട്. മയക്കുമരുന്ന് വിപണനശൃംഘലയെ കുറിച്ച് രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുകയും രണ്ട് പ്രതികൾ പിടിയിലാവുകയുമായിരുന്നു.
dgd