നാല് മാസം ആശുപത്രിയിൽ തുടർചികിത്സക്കായി നാടണഞ്ഞ് ബഹ്റൈൻ പ്രവാസി ഏഴുമലെ


നാട്ടിലേയ്ക്ക് പോകാനിരിക്കെ പക്ഷാഘാതം വന്ന് സൽമാനിയ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന തമിഴ്നാട് സ്വദേശിയായ ഏഴുമലെ നാടണഞ്ഞു. നാല് മാസത്തിലേറെയായി അദ്ദേഹം ആശുപത്രിയിലായിരുന്നു. അതിനിടയിൽ രണ്ട് തവണ തലയോട്ടി പിളർന്ന് ഓപ്പറേഷൻ നടത്തി. ഇൻഫക്ഷൻ ആയതിനാൽ സ്പെഷ്യൽ കെയറിലായിരുന്നു കഴിഞ്ഞിരുന്നത്. ഇദ്ദേഹത്തിന്റെ ദയനീയ അവസ്ഥ അറിഞ്ഞ് ഹോപ്പ് ബഹ്റൈനും തമിഴ് മൺട്രവും ചേർന്നാണ് തുടർചികിത്സക്കായി  നാട്ടിലേയ്ക്ക് അയക്കാനുള്ള പ്രവർത്തനങ്ങൾ നടത്തിയത്.

ഹോപ്പിലെ സുമനസുകൾ ചേർന്ന് 765 ദിനാർ (1,65,945 രൂപ)യും പിരിച്ച് നൽകി. കൂടാതെ യാത്രാസമയത്ത് ഉപയോഗിക്കാനായി 65 ദിനാർ ചിലവിട്ട് സക്ഷൻ യൂണിറ്റും നൽകിയതായി ഭാരവാഹികൾ അറിയിച്ചു.

article-image

െിു്ംെു

You might also like

Most Viewed