ഫ്ലഡ്‌ലിറ്റ് ക്രിക്കറ്റ് ടൂർണമെന്റിന്റെ പ്രദർശന മത്സരങ്ങളിൽ ഇന്ത്യൻ എംബസി സീനിയേഴ്‌സ് ടീമും ഐ.എസ്.ബി ജൂനിയേഴ്‌സ് ടീമും ജേതാക്കളായി


ഇന്ത്യൻ സ്‌കൂൾ കമ്യൂണിറ്റി സ്‌പോർട്‌സ് ഫെസ്റ്റിന്റെ  ഭാഗമായി നടന്ന ഫ്ലഡ്‌ലിറ്റ് ക്രിക്കറ്റ് ടൂർണമെന്റിന്റെ പ്രദർശന മത്സരങ്ങളിൽ ഇന്ത്യൻ എംബസി സീനിയേഴ്‌സ് ടീമും ഐ.എസ്.ബി ജൂനിയേഴ്‌സ് ടീമും ജേതാക്കളായി.   ആദ്യ മത്സരത്തിൽ ഇന്ത്യൻ എംബസി സീനിയേഴ്സ് ടീം 35 റൺസിന് ഐ.എസ്.ബി സീനിയേഴ്സ് ടീമിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത എംബസി സീനിയേഴ്സ് ടീം എട്ട് ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 78 റൺസെടുത്തു. വിജയലക്ഷ്യം പിന്തുടർന്ന ഐ.എസ്.ബി സീനിയർ ടീമിന് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 43 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. രണ്ടാം മത്സരത്തിൽ ഐ.എസ്.ബി ജൂനിയേഴ്സ് ടീം ഉജ്ജ്വല ബാറ്റിങ് പ്രകടനമാണ് പുറത്തെടുത്തത്. എംബസി ജൂനിയേഴ്‌സ് ടീം ഉയർത്തിയ 38/7 എന്ന വിജയലക്ഷ്യം പിന്തുടർന്ന ഐ.എസ്‌.ബി  മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 39 റൺസെടുത്തു ജേതാക്കളായി.   ഇന്ത്യൻ എംബസിയുടെ രക്ഷാകർതൃത്വത്തിൽ നടന്ന ടൂർണമെന്റ് ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ ഉദ്ഘാടനം ചെയ്തു.

ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറിയും സീനിയർ ടീം ക്യാപ്റ്റനുമായ രവികുമാർ ജെയിൻ ട്രോഫി ഏറ്റുവാങ്ങി.  ബഹ്‌റൈൻ ക്രിക്കറ്റ് ഫെഡറേഷനുമായി ചേർന്നാണ് ഇന്ത്യൻ പ്രവാസികൾക്കായി ക്രിക്കറ്റ് ടൂർണമെന്റ് നടത്തുന്നത്. 

 

 

article-image

sdfsdf

You might also like

Most Viewed