ബഹ്റൈനും ഖത്തറിനുമിടയിൽ നേരിട്ടുള്ള വിമാനസേവനം ഇന്ന് മുതൽ ആരംഭിച്ചു


ബഹ്റൈനും ഖത്തറിനുമിടയിൽ നേരിട്ടുള്ള വിമാനസേവനം ഇന്ന് മുതൽ ആരംഭിച്ചു. ഗൾഫ് എയർ വിമാനമാണ് ദോഹയിൽ‍ നിന്ന് മനാമയിലേയ്ക്ക് ആദ്യസെർവീസ് നടത്തിയത്. തു‌ടകത്തിൽ ദിവസേന ഓരോ സെർവീസ് ആരംഭിച്ച ഗൾഫ് എയറും, ഖത്തർ എയർവെയ്സും ജൂൺ 15 മുതൽ മൂന്നു സർവീസുകളാണ് ദിവസവും നടത്തുക. 

2017ലെ ഗൾഫ് ഉപരോധത്തിനു പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലെ നയതന്ത്ര ബന്ധം നിലച്ചതോടെയാണ് നേരിട്ടുള്ള യാത്രാ നിർത്തിവെച്ചത്. കഴിഞ്ഞമാസം നടന്ന ജി.സി.സി ഫോളോഅപ് കമ്മിറ്റി യോഗത്തിനു ശേഷം ഇരുരാജ്യങ്ങളും നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ തീരുമാനിച്ചതിന്റെ  തുടർച്ചയായാണ് വിമാന സർവിസും പുനരാരംഭിക്കാൻ തീരുമാനിച്ചത്.

article-image

reyd

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed