അവിഹിത മാർഗത്തിലൂടെ പണം സമ്പാദിച്ച കേസിലെ പ്രതികൾ പിടിയിൽ

അവിഹിത മാർഗത്തിലൂടെ പണം സമ്പാദിച്ച കേസിലെ പ്രതികൾ പിടിയിൽ. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം നൽകിയ പരാതി പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്. പണം ശേഖരിക്കാനും അവ നിയമവിരുദ്ധ മാർഗത്തിലൂടെ കൈകാര്യം ചെയ്യാനും ക്രിമിനൽ നെറ്റ്വർക്ക് സ്ഥാപിച്ചതായി കണ്ടെത്തിയിരുന്നു. അധികൃതരുടെ ഭാഗത്തുനിന്നുള്ള അനുമതിയില്ലാതെയാണ് പണം ശേഖരിച്ചതെന്ന് വ്യക്തമായതിന്‍റെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വരുമാനമെന്ന വ്യാജേനയാണ് ഇവ ബാങ്കിൽ നിക്ഷേപിച്ചിരുന്നത്. ഫോണുകളും മറ്റും പരിശോധിച്ചതിൽനിന്ന് ക്രിമിനൽ നെറ്റ്വർക്കിലൂടെയാണ് പണം സമ്പാദിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. മൊത്തം ഏഴ് ദശലക്ഷം ദിനാറിലധികമാണ് അക്കൗണ്ടുകളിലെത്തിയത്. ഇവരുടെ കേസ് ഈ മാസം 16ന് കോടതി പരിഗണിക്കും.
aerer